Sponsored Links





കാക്കനാടന്റെ സഹോദരി നിര്യാതയായി

സാഹിത്യകാരന്‍ കാക്കനാടന്റെ സഹോദരിയും മുന്‍ എം.പി. പരേതനായ പി.എ. സോളമന്റെ ഭാര്യയുമായ അമ്മിണി (85) നിര്യാതയായി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ഡിസംബര്‍ 9 നാണ് സോളമന്‍ മരിച്ചത്. ഏക മകള്‍ പി.എസ്. നിര്‍മ്മല.

 
ലീഗില്‍ ഗ്രൂപ്പിസമില്ലെന്ന് കുഞ്ഞാലിക്കുട്ടി

മുസ്ലിംലീഗില്‍ ഗ്രൂപ്പിസമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാക്‌സിസ്റ്റുകാരാണ് ലീഗില്‍ ഗ്രൂപ്പിസമുണെ്ടന്ന് പ്രചരിപ്പിക്കുന്നത്. സിപിഐ(എം) നേതൃത്വമാണ് ഗ്രൂപ്പിസംകൊണ്ട് പൊറുതിമുട്ടുന്നത്. മുസ്ലിംലീഗിന് ഒരു നേതാവ് മാത്രമേയുള്ളൂ. അത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആണ്. കോഴിക്കോട് എം.കെ.മുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടി.


 
ആന്റണിക്ക് അപാര തൊലിക്കട്ടിയെന്ന് പിണറായി

കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത് കേന്ദ്ര സര്‍ക്കാരാണെന്ന് പറഞ്ഞ എ.കെ ആന്റണിക്ക് അപാര തൊലിക്കട്ടിയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആന്റണി യൂത്ത് കോണ്‍ഗ്രസ് നേതാവിനെപ്പോലെ നുണ പ്രചരിപ്പിക്കുകയാണ്. ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കണ്ടാല്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണോ എന്ന് തോന്നും. കേന്ദ്രസേന വേണമെങ്കില്‍ പോളിംഗ് ബൂത്തിലും

Read more...
 
ശശിക്കെതിരെ കേസെടുക്കാന്‍ പറ്റിയ പരാതിയില്ലെന്ന് ജയരാജന്‍

പോലീസ് കേസെടുക്കാന്‍ തക്ക ഗൗരവമുള്ള ഒരു പരാതിയും പി.ശശിയെക്കുറിച്ച് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ സിപിഐ(എം) ആക്ടിംഗ് സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു. പി.ശശിയെക്കുറിച്ച് പാര്‍ട്ടിക്ക് ലഭിച്ച പരാതിയിന്മേല്‍ അന്വേഷണം നടന്നുവരികയാണ്. ഇതില്‍ പരസ്യപ്പെടുത്താവുന്ന ഒരു നടപടിയും പാര്‍ട്ടി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് പി.ജയരാജന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 
എസ്.എന്‍.ട്രസ്റ്റ്റ്റ് തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പാനലിന് വിജയം

എസ്‌.എന്‍ ട്രസ്‌റ്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന ഔദ്യോഗിക പാനലിന്‌ ഉജ്വല വിജയം. ട്രസ്‌റ്റിന്‌ കേരളത്തില്‍ 10 റീജിയണുകളാണുള്ളത്‌. ഇതില്‍ അഞ്ചിടത്തും വെള്ളാപ്പള്ളി പാനല്‍ എതിരില്ലാതെയാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.കടുത്ത മത്സരം നടക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്ന കണ്ണൂര്‍, പാലക്കാട്‌, കോഴിക്കോട്‌, തൃശൂര്‍, നങ്യാര്‍കുളങ്ങര

Read more...
 
കേരളത്തില്‍ കുട്ടികളുടെ എണ്ണം കുറയുന്നു

പുതിയ സെന്‍സസ്‌ പ്രകാരം കേരളത്തില്‍ കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതിന്റെ ഫലമായി സ്‌കൂളുകളില്‍ ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറയുമെന്നാണു സൂചന. 2001-ലെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികളുടെ എണ്ണത്തില്‍ 12.41% കുറവുണ്ടായി. ആറു വയസില്‍ താഴെയുള്ള 33,22,247 കുട്ടികളാണു കേരളത്തിലുള്ളത്‌. 1000 ആണ്‍കുട്ടികള്‍ക്ക്‌ 959 പെണ്‍കുട്ടികള്‍.

Read more...
 
മാര്‍ ബോസ്‌കോ പുത്തൂര്‍ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റു

മാര്‍ വര്‍ക്കി വിതയത്തിലിന്റെ ദേഹവിയോഗത്തേത്തുടര്‍ന്നു സീറോ മലബാര്‍ ചര്‍ച്ച്‌ കൂരിയ ബിഷപ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍ അഡ്‌മിനിസ്‌ട്രേറ്ററായി ചുമതലയേറ്റതായി സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കാര്യാലയത്തിലെ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍ അറിയിച്ചു. അടുത്ത തെരഞ്ഞെടുപ്പുവരെ ഈ സ്‌ഥിതി തുടരും. എറണാകുളം അതിരൂപതയുടെ മെത്രാപ്പോലീത്ത സ്‌ഥാനത്തിന്റെ അധികാരങ്ങളും കൂരിയ ബിഷപ്പില്‍ നിക്ഷിപ്‌തമായിരിക്കും.

 
അതിരാത്രം പ്രമാണിച്ച് എക്‌സ്പ്രസ് ട്രയിനുക്ള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പ്‌

പാഞ്ഞാള്‍ അതിരാത്രം പ്രമാണിച്ച്‌ വള്ളത്തോള്‍ നഗര്‍ സ്‌റ്റേഷനില്‍ (വടക്കാഞ്ചേരി-ഷൊര്‍ണൂര്‍ സ്‌റ്റേഷനുകള്‍ക്ക്‌ മധ്യേ) ഏപ്രില്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരം -ഷൊര്‍ണൂര്‍ വഞ്ചിനാട്‌ എക്‌സ്പ്രസ്‌, ഷൊര്‍ണൂര്‍-തിരുവനന്തപുരം വഞ്ചിനാട്‌ എക്‌സ്പ്രസ്‌, എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ്‌, കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസ്‌ എന്നീ ട്രെയിനുകള്‍ക്ക്‌ ഒരു മിനുട്ട്‌ താല്‍ക്കാലിക സ്‌റ്റോപ്പ്‌ ഉണ്ടായിരിക്കുമെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.

 
പുഴയില്‍ ചാടിയ മൂന്ന് യുവാക്കളെ കാണാതായി

പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ മൂന്നു യുവാക്കളെ കാണാതായി. എറണാകുളം തേവര കോന്തുരുത്തിയില്‍ ഇന്നലെ വൈകിട്ട്‌ നാലുമണിയോടെയായിരുന്നു സംഭവം. കോന്തുരുത്തി പുഴയില്‍ റെയില്‍വേയുടെ പാലത്തില്‍ ഇരിക്കുകയായിരുന്ന തൊടുപുഴ മേലുകാവ്‌ വാഴക്കുന്നത്ത്‌ ഷിനു (28), കോന്തുരുത്തി ആറുകണ്ടത്തില്‍ സജി (31), കോന്തുരുത്തി തുരുത്തിപ്പറമ്പില്‍ ബിനുരാജ്‌ (33) എന്നിവരെയാണ്‌ പുഴയില്‍ കാണാതായത്‌.

Read more...
 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Page 1 of 163

Sponsored Links

Sponsored Links

online film izle hd film indir film indir dvd film indir su filmi indir macera filmi indir savaş filmi indir gerilim filmi indir romantik film indir korku filmi indir bedava film indir