Sponsored Links



കേരളത്തില്‍ ജനസംഖ്യാ വളര്‍ച്ചാനിരക്ക് 4.9 ശതമാനം

ജനസംഖ്യാ നിയന്ത്രണം ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കിയ സംസ്‌ഥാനങ്ങളില്‍ കേരളം ഏറ്റവും മുന്നില്‍. കേരളത്തിലെ ജനസംഖ്യാ വളര്‍ച്ചാനിരക്ക്‌ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 9.4 ശതമാനത്തില്‍നിന്ന്‌ 4.9 ശതമാനമായി കുറഞ്ഞു. 3.34 കോടി ജനങ്ങളാണ്‌ ഇപ്പോള്‍ കേരളത്തിലുള്ളത്‌. 10 വര്‍ഷം മുമ്പ്‌ 3.18 ആയിരുന്നു കേരളത്തിലെ ജനസംഖ്യാ നിരക്ക്‌. ഇന്ത്യയിലെ മിക്ക സംസ്‌ഥാനങ്ങളിലും 1991-2001നെ അപേക്ഷിച്ച്‌ ജനസംഖ്യ വളര്‍ച്ചാ നിരക്ക്‌ കുറഞ്ഞിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലാണ്‌. രാജ്യത്തെ ആകെ ജനസംഖ്യയുടെ 16.49 ശതമാനം വസിക്കുന്നത്‌ ഉത്തര്‍പ്രദേശിലാണ്‌. 19.95 കോടി ജനങ്ങളാണ്‌ യു.പിയിലുള്ളത്‌. 1951-61 കാലത്ത്‌ ഇന്ത്യയിലെ ജനസംഖ്യ വളര്‍ച്ചാ നിരക്ക്‌ 21.64 ശതമാനമായിരുന്നെങ്കില്‍ കേരളത്തിന്റേത്‌ ദേശീയ ശരാശരിക്കും മുകളിലായിരുന്നു-24.76 ശതമാനം. എന്നാല്‍ അടുത്ത ദശകം ആയപ്പോഴേക്കും ദേശീയ ശരാശരി 24.8 ആയി ഉയരുകയും കേരളത്തിന്റേത്‌ 20.29 ആയി കുറയുകയും ചെയ്‌തു.

 

 

Sponsored Links

Sponsored Links

online film izle hd film indir film indir dvd film indir su filmi indir macera filmi indir savaş filmi indir gerilim filmi indir romantik film indir korku filmi indir bedava film indir