Sponsored Links



ഗുല്‍ബര്‍ഗ് സൊസൈറ്റി കലാപത്തില്‍ മുന്‍മന്ത്രിയെ ചോദ്യം ചെയ്തു

ഗോധ്ര തീവയ്‌പ്പിനുശേഷം ഗുല്‍ബര്‍ഗ്‌ സൊസൈറ്റിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ടു ഗുജറാത്തിലെ മുന്‍ ബി.ജെ.പി. മന്ത്രി ഐ.കെ. ജഡേജയെ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തു. ചോദ്യംചെയ്യല്‍ രണ്ടുമണിക്കൂര്‍ നീണ്ടു. 2009 നവംബര്‍ ഒമ്പതിനുശേഷം രണ്ടാംതവണയാണ്‌ ജഡേജയെ ചോദ്യംചെയ്യുന്നത്‌. 2002ല്‍ കലാപം നടക്കുമ്പോള്‍ നഗരവികസന മന്ത്രിയും ഇപ്പോള്‍ ബി.ജെ.പിയുടെ സംസ്‌ഥാന വക്‌താവുമാണ്‌ ജഡേജ. കഴിഞ്ഞ മാസം ഐ.പി.എസ്‌. ഉദ്യോഗസ്‌ഥനായ സഞ്‌ജീവ്‌ ഭട്ടിനേയും ചോദ്യംചെയ്‌തിരുന്നു. മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും മറ്റ്‌ 62 പേര്‍ക്കുമെതിരേ തുടരന്വേഷണം വേണോ എന്നു പരിശോധിക്കാന്‍ സുപ്രീകോടതി എസ്‌.ഐ.ടിയോടു നിര്‍ദേശിച്ചിരുന്നു. കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ്‌ എം.പി. എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സക്കിയ ജഫ്രിയുടെ പരാതി പ്രകാരമായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. ഏപ്രില്‍ 25ന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ കോടതി അന്വേഷണസംഘത്തിന്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.

 

Sponsored Links

Sponsored Links

online film izle hd film indir film indir dvd film indir su filmi indir macera filmi indir savaş filmi indir gerilim filmi indir romantik film indir korku filmi indir bedava film indir